രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. വയനാട്ടിലെ ജനങ്ങളെ രാഹുല്‍ ഗാന്ധി വിഡ്ഢികളാക്കിയെന്ന് ഫേസ്ബുക്ക് പോസ്റ്റ്. രാഹുലിന്റെ വിഡിയോയുള്ളപ്പെടയാണ് കെ സുരേന്ദ്രൻ ഫേസ്ബുക്കില്‍ പങ്കുവച്ചത്.
വയനാട് ലോക്സഭ മണ്ഡലം ഉപേക്ഷിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം വയനാട്ടിലെ ജനങ്ങളോട് കാണിക്കുന്ന വഞ്ചനയാണെന്ന് സുരേന്ദ്രൻ നേരത്തെ പ്രതികരിച്ചിരുന്നു. നേരത്തെ തന്നെ രാഹുല്‍ വയനാടിനെ വഞ്ചിക്കുമെന്ന് ബിജെപി പറഞ്ഞിരുന്നു.
വയനാട് എന്റെ കുടുംബമാണെന്ന് രാഹുല്‍ പറഞ്ഞിരുന്നു. വയനാട് എന്റെ കുടുംബമാണെന്ന് പറഞ്ഞിരുന്ന രാഹുല്‍ ഗാന്ധി ഇപ്പോള്‍ റായ്ബറേലിയാണ് തന്റെ കുടുംബമെന്നാണ് പറയുന്നത്. നേരത്തെ ഇത് അമേഠിയായിരുന്നു.