ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലം നിലനിറുത്തും.. വയനാട് സീറ്റില്‍ രാഹുലിന് പകരം സഹോദരി പ്രിയങ്ക ഗാന്ധി മത്സരിക്കും., എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയില്‍ ഇന്ന് വൈകിട്ട് ചേർന്ന പാർട്ടി നേതൃയോഗമാണ് ഇരു മണ്ഡലങ്ങളുടെയും കാര്യത്തില്‍ നിർണായക തീരുമാനമെടുത്തത്.
പോരാടാൻ ഊർജം നല്‍കിയ വയനാട്ടിലെ ജനങ്ങളോട് രാഹുല്‍ ഗാന്ധി തന്റെ നന്ദി അറിയിച്ചു. രാഹുലിന്റെ അസാന്നിദ്ധ്യം അറിയിക്കാതെ വയനാടിനൊപ്പം ഉണ്ടാകുമെന്ന് പ്രിയങ്ക ഗാന്ധിയും വ്യക്തമാക്കി.