തിരുവനന്തപുരം: വാമനപുരം നദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങിമരിച്ചു. വള്ളക്കടവ് സ്വദേശി ബിനു (37), പാലോട് കാലൻകാവ് സ്വദേശി കാർത്തിക് (15) എന്നിവരാണ് മരിച്ചത്. ഉച്ചതിരിഞ്ഞ് മൂന്നരയോടെ പാലോട് പുത്തൻചിറയില്‍ കുളിക്കാനിറങ്ങിയ ഇരുവരും അപകടത്തില്‍ പെടുകയായിരുന്നു. മരിച്ച കാർത്തിക് പത്താംക്ലാസ് വിദ്യാർഥിയാണ്.
നിലവിളി കേട്ട് നാട്ടുകാർ സംഭവസ്ഥലത്തേക്ക് ഓടിയെത്തി ഇരുവരെയും നദിയില്‍നിന്ന് കയറ്റി. കാർത്തിക്കിന് ജീവനുണ്ടായിരുന്നെങ്കിലും വിതുര താലൂക്ക് ആശുപത്രിയിലേക്ക് പോകുംവഴി മരിച്ചെന്നാണ് വിവരം. ബിനുവിന്റെ മൃതദേഹം പാലോട് സർക്കാർ ആശുപത്രിയില്‍. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു.