പശ്ചിമ ബംഗാളില്‍ ഡാര്‍ജിലിങില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പതിനഞ്ച് പേർ മരിച്ചു.കാഞ്ചന്‍ജംഗ എക്സ്പ്രസ് ഗുഡ്സ് ട്രെയിനുമായാണ് കൂട്ടിയിടിച്ചത്. അഗര്‍ത്തലയില്‍ നിന്നും കാഞ്ചന് ജംഗയിലേക്ക് പുറപ്പെട്ട ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.
ബോഗികള്‍ക്കുള്ളില്‍ ജനങ്ങല്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണു വിവരം. ഡല്‍ഹിയില്‍ കണ്ട്രോള് റൂം തുറന്നു. കാഞ്ചന്‍ജംഗ എക്സ് പ്രസിന്റെ ബോഗികള്‍ ഗുഡ്സ് ബോഗികള്‍ക്കു മേല്‍ കയറി നില്ക്കുന്ന അവസ്ഥയാണ്. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഗുഡ്സ് ട്രെയിനിന്റെ രണ്ടുകോച്ചുകളും പാളം തെറ്റിയിട്ടുണ്ട്.
ജീവന് രക്ഷാ പ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണെന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എക്സില്‍ കുറിച്ചു. ഒരേ പാളത്തിലൂടെ രണ്ട് ട്രെയിനുകള്‍ എങ്ങനെയെത്തിയന്ന കാര്യം വ്യക്തമല്ല. രാവിലെയാണ് അപകടം ഉണ്ടായത്.
റെയില്‍വേ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.രക്ഷാപ്രവർത്തനത്തിന് മമതബനർജി നേതൃത്വം കൊടുക്കും. അപകടത്തിൽ മരിച്ചവർക്ക് റെയിൽവേ 10 ലക്ഷം രൂപ പ്രഖാപിച്ചു