കോഴിക്കോട്: സംഘർഷങ്ങളുടെ കരിമേഘങ്ങള്‍ക്കിടയിലും ത്യാഗസന്നദ്ധതയുടെ വെളിച്ചം തീർത്ത പ്രവാചകൻ ഇബ്രാഹിമിന്റെ സ്മരണയുയർത്തി ഇന്ന് ബലിപെരുന്നാള്‍. കഠിനാനുഭവങ്ങളുടെ തീച്ചുളയില്‍ അജയ്യനായി നിലപാടെടുത്ത ഇബ്രാഹീം നബിയുടെ നിശ്ചയദാർഢ്യം വിശ്വാസിക്ക് ആഘോഷ വേളയില്‍ കരുത്തുപകരും.
അതിരുകളും വേർതിരിവുകളുമില്ലെന്ന് കർമത്തിലൂടെ പ്രഖ്യാപിച്ച് മക്കയില്‍ തീർഥാടനത്തിനെത്തിയ മനുഷ്യക്കടലിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുക കൂടിയാണ് വിശ്വാസികള്‍ ഇന്ന്. മഴകാരണം കേരളത്തില്‍ ഈദ്ഗാഹുകള്‍ കുറവാണ്. ഓഡിറ്റോറിയങ്ങളിലും മറ്റുമാണ് ഈദ്ഗാഹുകള്‍ പലതും സംഘടിപ്പിച്ചത്. പള്ളികളില്‍ ലക്ഷങ്ങള്‍ രാവിലെ പ്രാർഥനാ നിരതരാവും.