10m കോഴിക്കോട്: മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ കെഎസ്യു പ്രത്യക്ഷ പ്രതിഷേധത്തിലേക്ക്. സംസ്ഥാന വ്യാപകമായ പ്രതിഷേധം ഉടനുണ്ടാകുമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
ഇതിന്റെ ഭാഗമായി ശനിയാഴ്ച കോഴിക്കോട് ഡിഡിഇ ഓഫീസിന് മുന്നില്‍ സൂചനാ ഉപവാസ സമരം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വികലമായ വിദ്യാഭ്യാസനയമാണ് സീറ്റ് പ്രതിസന്ധിക്ക് കാരണം.
വിദ്യാര്‍ഥികളുടെ മേല്‍ അമിത പഠനഭാരം അടിച്ചേല്‍പ്പിക്കരുതെന്നും ശനിയാഴ്ച പ്രവൃത്തിദിനമാക്കുന്ന തീരുമാനത്തില്‍നിന്നു സര്‍ക്കാര്‍ പിന്മാറണമെന്നും കെഎസ്യു ആവശ്യപ്പെട്ടു.