ബോർഡർ സെക്യൂരിറ്റി ഫോഴ്സ്ൽ എസ്.ഐ, കോണ്‍സ്റ്റബിള്‍; ഇപ്പോൾ അപേക്ഷിക്കാം

ബോർഡർ സെക്യൂരിറ്റി ഫോഴ്സ്ൽ എസ്.ഐ, കോണ്‍സ്റ്റബിള്‍; ഇപ്പോൾ അപേക്ഷിക്കാം
alternatetext

ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്) വാട്ടർവിങ്ങില്‍ നേരിട്ടുള്ള നിയമനത്തിന് ഗ്രൂപ് ബി, സി നോണ്‍ഗസറ്റഡ് വിഭാഗത്തില്‍പെടുന്ന ഇനി പറയുന്ന തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. എസ്.ഐ (മാസ്റ്റർ): ഒഴിവുകള്‍ 7, യോഗ്യത: പ്ലസ്ടു/തത്തുല്യം. കേന്ദ്ര/സംസ്ഥാന ഇൻലാൻഡ് വാട്ടർ ട്രാൻസ്പോർട്ട് അധികാരി/ മെർക്കൈന്റല്‍ മറൈൻ വകുപ്പ് നല്‍കിയ സെക്കൻഡ് ക്ലാസ് മാസ്റ്റർ സർട്ടിഫിക്കറ്റ്. പ്രായം 22-28

എസ്.ഐ (എൻജിൻ ഡ്രൈവർ): 4, യോഗ്യത- പ്ലസ്ടു/ തത്തുല്യം, കേന്ദ്ര/സംസ്ഥാന ഇൻലാൻഡ് വാട്ടർ ട്രാൻസ്പോർട്ട് അതോറി റ്റി/മെർക്കൈന്റല്‍ മറൈൻ വകുപ്പ് നല്‍കിയ ഫസ്റ്റ്ക്ലാസ് എൻജിൻ ഡ്രൈവർ സർട്ടിഫിക്കറ്റ്. പ്രായം 22-28

എസ്.ഐ (മാസ്റ്റർ/എൻജിൻ ഡ്രൈവർ) തസ്തികയുടെ ശമ്ബളനിരക്ക് 35400-1,12,400 രൂപ. ഹെഡ് കോണ്‍സ്റ്റബിള്‍ (എച്ച്‌.സി)-മാസ്റ്റർ: ഒഴിവുകള്‍ 35, യോഗ്യത: എസ്.എസ്.എല്‍.സി/തത്തുല്യം. സ്രാങ്ക് സർട്ടിഫിക്കറ്റ്. പ്രായം 20-25.

എച്ച്‌.സി (എൻജിൻ ഡ്രൈവർ): 57, യോഗ്യത: എസ്.എസ്.എല്‍.സി/തത്തുല്യം, സെക്കൻഡ് ക്ലാസ് എൻജിൻ ഡ്രൈവർ സർട്ടിഫിക്കറ്റ്. പ്രായം 20-25.

എച്ച്‌.സി (വർക് ഷോപ്പ്): ഒഴിവുകള്‍ 13 (ട്രേഡുകള്‍-മെക്കാനിക് ഡീസല്‍/പെട്രോള്‍ എൻജിൻ 3, ഇലക്‌ട്രീഷ്യൻ 2, എ.സി ടെക്നീഷ്യൻ 1, ഇലക്‌ട്രോണിക്സ് 1, മെഷ്യനിസ്റ്റ് 1, കാർപെന്റർ 3, പ്ലംബർ 2). യോഗ്യത: എസ്.എസ്.എല്‍.സി/തത്തുല്യം. ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ സർട്ടിഫിക്കറ്റ്/ ഡിപ്ലോമ. പ്രായം 20-25 . എച്ച്‌.സി തസ്തികയുടെ ശമ്ബളനിരക്ക് 25500-81100 രൂപ.

കോണ്‍സ്റ്റബിള്‍ (ക്രൂ): ഒഴിവുകള്‍ 46, യോഗ്യത: എസ്.എസ്.എല്‍.സി/തത്തുല്യം. 26% HP ബോട്ട് ഓപറേഷനില്‍ ഒരുവർഷത്തെ പ്രവൃത്തി പരിചയം. ആഴമുള്ള വെള്ളത്തില്‍ പരസഹായമില്ലാതെ നീന്താൻ കഴിയണം. പ്രായപരിധി 20-25 വയസ്സ്. ശമ്ബളനിരക്ക് 21700-69100 രൂപ. എസ്.സി/എസ്.ടി/ഒ.ബി.സി/വിമുക്തഭടന്മാർ മുതലായ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്നസുണ്ടായിരിക്കണം.

വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://rectt.bsf.gov.in ല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഓണ്‍ലൈനായി ജൂലൈ ഒന്നുവരെ അപേക്ഷിക്കാം. അപേക്ഷഫീസ് 100 രൂപ + 47 രൂപ സർവീസ് ചാർജ്. എസ്.സി/എസ്.ടി/ബി.എസ്.എഫ് ജീവനക്കാർ/വിമുക്ത ഭടന്മാർ എന്നീ വിഭാഗങ്ങള്‍ക്ക് ഫീസില്ല.