ദേശീയപാത നിർമ്മാണത്തിനിടയിൽ ഇടിഞ്ഞു വീണ മണ്ണിനടിയിൽപ്പെട്ട രണ്ടു പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.

ദേശീയപാത നിർമ്മാണത്തിനിടയിൽ ഇടിഞ്ഞു വീണ മണ്ണിനടിയിൽപ്പെട്ട രണ്ടു പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.
alternatetext

കോതമംഗലം: നേര്യമംഗലം – അടിമാലി റോഡിൽ ദേശീയപാതയിൽ പതിനാലാം മൈലിനടുത്ത് നിർമാണ സൈറ്റിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിലാണ് രണ്ടു പേർ അത്ഭുതകരമായി രക്ഷപ്പെട്ടത്. കൊച്ചി – ധനുഷ്കോടി ദേശീയപാത നിർമ്മാണത്തിനിടയിലാണ് ശക്തമായ മഴയെത്തുടർന്ന് അപ്രതീക്ഷിതമായി മണ്ണിടിഞ്ഞു വീണത്.

രണ്ടു തൊഴിലാളികൾ മണ്ണിനടിയിൽ പെട്ടെങ്കിലും മറ്റ് തൊഴിലാളികളുടെ സമയോചിതമായ പ്രവർത്തനം മൂലം സഹപ്രവർത്തകരുടെ ജീവൻ രക്ഷിക്കാനായി. തമിഴ്നാട് തെങ്കാശി സ്വദേശി കാളിച്ചാമി, മാർത്താണ്ഡം സ്വദേശി ജോസ് എന്നിവരാണ് അപകടത്തിൽ പെട്ടത്. സാരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.