തിരുവനന്തപുരം: സ്കൂള്‍ വാഹനങ്ങളെ രക്ഷാകർത്താക്കള്‍ക്കുതന്നെ നിരീക്ഷിക്കാൻ സഹായിക്കുന്ന വിദ്യവാഹൻ ആപ് നിഷ്കർഷിച്ച് വീണ്ടും മോട്ടോർ വാഹനവകുപ്പ്. കഴിഞ്ഞ വർഷം തുടക്കമിട്ടിരുന്നെങ്കിലും പൂർത്തിയായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആപുമായി വീണ്ടും മോട്ടോർ വാഹനവകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.
എല്ലാ സ്‌കൂള്‍ ബസുകളെയും ജി.പി.എസ് സംവിധാനം ഉപയോഗിച്ച് ബന്ധിപ്പിച്ചിട്ടുള്ള മോട്ടോർവാഹന വകുപ്പിന്റെ സോഫ്റ്റ്വെയർ മുഖേനയാണ് ആപിന്റെ പ്രവർത്തനം. സ്കൂള്‍ വാഹനങ്ങളുടെ തത്സമയ വിവരമാണ് ആപ് രക്ഷാകർത്താക്കളുടെ ഫോണിലെത്തിക്കുന്നത്. സ്‌കൂള്‍ ബസില്‍ ജി.പി.എസ് യന്ത്രങ്ങള്‍ ഘടിപ്പിക്കാൻ അധികൃതർക്ക് രണ്ടുവർഷം മുമ്ബുതന്നെ നിർദേശം നല്‍കിയിരുന്നു. സ്‌കൂള്‍ തുറക്കും മുമ്ബുള്ള പരിശോധനയിലും ജി.പി.എസ് യന്ത്രങ്ങളുടെ പ്രവർത്തനക്ഷമത പരിശോധിച്ചിരുന്നു.
മൊബൈല്‍ ആപ് ഉപയോഗം ഇങ്ങനെ
- പ്ലേ സ്റ്റോറില്‍നിന്ന് വിദ്യാ വാഹൻ ആപ് സൗജന്യമായി ഡൗണ്‍ ചെയ്യാം.
- വിദ്യാലയ അധികൃതരാണ് മൊബൈല്‍ നമ്ബർ വിദ്യാവാഹൻ ആപില്‍ രജിസ്റ്റർ ചെയ്ത് തരേണ്ടത്
- സ്‌കൂളില്‍ നല്‍കിയ രക്ഷാകർത്താക്കളുടെ മൊബൈല്‍ നമ്ബർ ഉപയോഗിച്ച് ഒ.ടി.പി നമ്ബർ നല്‍കി ലോഗിൻ ചെയ്യാം.
- ഹോം പേജില്‍ രക്ഷാകർത്താവിന്റെ ഫോണ്‍ നമ്ബർ രജിസ്റ്റർ ചെയ്ത് സ്‌കൂള്‍ വാഹനങ്ങളുടെ പട്ടിക കാണാം.
- അതില്‍ വാഹനത്തിന്റെ പേരിന് നേരെയുള്ള ലൊക്കേറ്റ് ബട്ടണില്‍ ക്ലിക് ചെയ്താല്‍ വാഹനത്തെ ‘മാപ്പി’ല്‍ പിന്തുടരാനാകും.
- ഒരു രക്ഷാകർത്താവിന്റെ മൊബൈല്‍ നമ്ബർ ഒന്നിലധികം വാഹനവുമായി രജിസ്റ്റർ ചെയ്യാൻ വിദ്യാലയ അധികൃതർക്ക് സാധിക്കും.
- വാഹനത്തിന്റെ തത്സമയ വിവരം മോട്ടോർ വാഹനവകുപ്പ്, സ്കൂള്‍ അധികൃതർക്കും ലഭിക്കും.
- ആപിലൂടെ തന്നെ വാഹനത്തിനുള്ളിലെ ഡ്രൈവർ, സഹായി, സ്കൂള്‍ അധികാരി എന്നിവരെ ഫോണില്‍ വിളിക്കാം.