ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കാനിരിക്കേ ഇന്ത്യാ സഖ്യം ഡല്‍ഹിയില്‍ യോഗം ചേരും. ഇന്ന് വൈകുന്നേരം മൂന്നിന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് യോഗം. കോണ്‍ഗ്രസ് വിളിച്ച യോഗത്തിലേക്ക് എല്ലാ സഖ്യകക്ഷികള്‍ക്കും ക്ഷണമുണ്ട്.
ഫലം അനുകൂലമെങ്കില്‍ തുടർ നീക്കങ്ങളെ കുറിച്ച് ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്. എന്നാല്‍ വോട്ടെണ്ണല്‍ ദിനത്തിലെ ക്രമീകരണങ്ങള്‍ ചർച്ച ചെയ്യാനാണ് യോഗം ചേരുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു. വോട്ടെണ്ണലിന് മുമ്ബ് ബിജെഡി, വൈഎസ്‌ആർ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളുമായി കോണ്‍ഗ്രസ് നേതൃത്വം ചർച്ച നടത്തിയേക്കുമെന്ന് സൂചനയുണ്ട്. മമതാ ബാനർജി ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തേക്കില്ല.