കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് പുതിയ വിസി

alternatetext

തിരുവനനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ ചുമതല കൊച്ചി യൂണിവേഴ്സിറ്റിയിലെ (കുസാറ്റ്) മെക്കാനിക്കല്‍ വിഭാഗം മേധാവി കെ.കെ. സാജുവിനു നല്‍കി ഗവർണർ ഉത്തരവിട്ടു. നിലവില്‍ കണ്ണൂർ വിസിയുടെ ചുമതല വഹിച്ചിരുന്ന ബിജോയ് നന്ദൻ വിരമിച്ച സാഹചര്യത്തിലാണ് ഗവർണറുടെ തീരുമാനം.

ബിജോയ് നന്ദന്‍റെ കാലാവധി നീട്ടി നല്‍കുമെന്ന പ്രചാരണമുണ്ടായിരുന്നെങ്കിലും കാലാവധി നീട്ടി നല്‍കാൻ സാധ്യതയില്ലെന്ന സൂചനയാണ് രാജ്ഭവൻ നല്‍കിയിരുന്നത്. തുടർന്നാണ് പുതിയ പേരിലേക്കു ചാൻസലർ കടന്നത്.