എന്‍എസ്‌യുഐ ദേശീയ സെക്രട്ടറി രാജ് സമ്ബത്ത് കുമാറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

എന്‍എസ്‌യുഐ ദേശീയ സെക്രട്ടറി രാജ് സമ്ബത്ത് കുമാറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
alternatetext

ഡല്‍ഹി: എന്‍എസ്‌യുഐ ദേശീയ സെക്രട്ടറി രാജ് സമ്ബത്ത് കുമാറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ ധർമ്മാവരത്താണ് സമ്ബത്ത് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തർക്കമോ വ്യക്തിവൈരാഗ്യമോ ആകാം കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം.

നഗ്നമായ നിലയില്‍ കാണപ്പെട്ട മൃതദേഹം ശരീരം മുഴുവൻ പരിക്കേറ്റ നിലയിലായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കേരളത്തിന്റെ ചാർജ് ഉള്ള ദേശീയ സെക്രട്ടറിയാണ്. കെഎസ്‌യു പ്രവർത്തകർ തമ്മില്‍ കൂട്ടത്തല്ലുണ്ടായ തിരുവനന്തപുരം നെയ്യാറില്‍ ഏതാനും ദിവസം മുമ്ബ് നടന്ന ക്യാമ്ബിലും രാജ് സമ്ബത്ത് കുമാർ പങ്കെടുത്തിരുന്നു.