ന്യൂഡല്‍ഹി: ഉയർന്ന നിരക്കില്‍ നികുതി കണക്കാക്കുന്നത് ഒഴിവാക്കാൻ മേയ് 31നകം പാൻ നമ്ബർ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആദായനികുതി വകുപ്പ്. നിശ്ചിത തീയതിക്കകം പാനും ആധാറും ബന്ധിപ്പിച്ചില്ലെങ്കില്‍ ബാധകമായ നിരക്കിെന്റ ഇരട്ടി തുക നികുതിയായി നല്‍കേണ്ടി വരും.
ഉയർന്ന ഇടപാടുകളുടെ സ്റ്റേറ്റ്മെന്റ് (എസ്.എഫ്.ടി) മേയ് 31നകം ഫയല്‍ ചെയ്യാൻ ബാങ്കുകള്‍, വിദേശനാണയ വിനിമയം നടത്തുന്ന സ്ഥാപനങ്ങള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, േപാസ്റ്റ് ഓഫിസുകള്‍ തുടങ്ങിയവരോടും ആവശ്യപ്പെട്ടു. നിശ്ചിത തീയതിക്കകം എസ്.എഫ്.ടി ഫയല്‍ ചെയ്തില്ലെങ്കില്‍ വൈകുന്ന ഓരോ ദിവസത്തിനും 1000 രൂപ വീതം പിഴ അടക്കണം.