തിരുവനന്തപുരം: എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറിങ് (എ.എം.ഇ) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഈ കോഴ്സ് പഠിക്കുന്നതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ (ഡി.ജി.സി.എ) അംഗീകാരമുള്ള, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലാബുകളും വിമാനങ്ങളും ഉള്ള ഇന്ത്യയിലെ ചുരുക്കം സ്ഥാപനങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം റീജനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏവിയേഷൻ (ആർ.ഐ.എ).
യൂറോപ്യൻ യൂനിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസിയുടെ (ഇ.എ.എസ്.എ) അംഗീകാരമുള്ള പരിശീലന കേന്ദ്രവും പരീക്ഷ കേന്ദ്രവുമാണ് റീജനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏവിയേഷൻ (ആർ.ഐ.എ). വിദ്യാർഥികള്‍ക്ക് ഡ്യുവല്‍ കോഴ്സ് വഴി എ.എം.ഇയോടൊപ്പം തന്നെ ഇന്റർനാഷനല്‍ യൂനിവേഴ്സിറ്റിയായ ലിങ്കണ് യൂനിവേഴ്സിറ്റി (മലേഷ്യ) നല്കുന്ന എ.എം.ടി ഡിപ്ലോമയും ലഭിക്കും. മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളില്‍ പ്ലസ് ടു (തത്തുല്യയോഗ്യത) പാസായ വിദ്യാർഥി-വിദ്യാർഥിനികള്‍ക്കും മൂന്നു വർഷ പോളിടെക്നിക് ഡിപ്ലോമ യോഗ്യത ഉള്ളവർക്കും നേരിട്ട് കോഴ്സിന് അപേക്ഷിക്കാം. ഫോണ്‍: 6238687190, 9400179573