താനൂര്‍ കസ്റ്റഡി മരണത്തില്‍ പ്രതികളായ പൊലീസുകാരുടെ തിരിച്ചറിയല്‍ പരേഡ് വീണ്ടും നടത്തും. വ്യാഴാഴ്ച വൈകിട്ട് മൂന്നിനാണ് തിരിച്ചറിയല്‍ പരേഡ് നടത്തുക. കാക്കനാട് ജില്ലാ ജയിലിലാണ് തിരിച്ചറിയല്‍ പരേഡ്. കഴിഞ്ഞയാഴ്ച നടന്ന തിരിച്ചറിയല്‍ പരേഡിന് ഹാജരാകാന്‍ കഴിയാത്ത സാക്ഷികള്ക്കായാണ് വീണ്ടും തിരിച്ചറിയല്‍ പരേഡ് നടത്തുന്നത്. സിബിഐയുടെ ആവശ്യം പരിഗണിച്ചാണ് തിരിച്ചറിയല്‍ പരേഡിന് അനുമതി. എറണാകുളം സിജെഎം കോടതിയാണ് അനുമതി നല്‍കിയത്.
2024-05-22