റോഡരികിൽ പാർക്ക് ചെയ്തിരുന്ന ട്രാവലർ തനിയെ മുന്നോട്ട് നീങ്ങുന്നത് തടയാൻ ശ്രമിച്ച ഡ്രൈവർ വാഹനത്തിനടിയിൽ പെട്ട് മരിച്ചു.

റോഡരികിൽ പാർക്ക് ചെയ്തിരുന്ന ട്രാവലർ തനിയെ മുന്നോട്ട് നീങ്ങുന്നത് തടയാൻ ശ്രമിച്ച ഡ്രൈവർ വാഹനത്തിനടിയിൽ പെട്ട് മരിച്ചു.
alternatetext

മൂവാറ്റുപുഴ: ഓട്ടം കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം റോഡരികിൽ പാർക്ക് ചെയ്തിരുന്ന ട്രാവലർ തനിയെ മുന്നോട്ട് നീങ്ങുന്നത് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ ഡ്രൈവർ വാഹനത്തിനടിയിൽ പെട്ട് മരണപ്പെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് ട്രാവലർ ഡ്രൈവറായ മൂവാറ്റുപുഴ വാളകം കുന്നയ്ക്കാല്‍ തേവര്‍മഠത്തില്‍ നന്ദു (22)ട്രാവലറിനടിയിൽ പെട്ട് ദാരുണമായി മരണപ്പെട്ടത്.

വീടിന് സമീപം പാർക്ക് ചെയ്ത വാഹനം റോഡിലേക്ക് ഉരുണ്ടു പോകുന്നത് തടയാൻ വാഹനത്തിനുള്ളിൽ കയറാനുള്ള ശ്രമത്തിൽ കൈവിട്ടു പോയ നന്ദു വാഹനത്തിനടിയിലേക്ക് വീഴുകയായിരുന്നു. സമീപത്തെ കെട്ടിലിടിച്ച് നിന്ന ട്രാവലറിനടിയിൽ കുടുങ്ങിയ നന്ദുവിനെ ഓടിക്കൂടിയ പ്രദേശവാസികളാണ് പുറത്തെടുത്തത്. തുടർന്ന് മുവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു.