തിരുവല്ല നിരണത്ത് 12000 താറാവുകള്‍ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു

തിരുവല്ല നിരണത്ത് 12000 താറാവുകള്‍ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു
alternatetext

തിരുവല്ല: പക്ഷിപ്പനി സ്ഥിരീകരിച്ച തിരുവല്ലയിലെ നിരണത്ത് പതിനൊന്നാം വാർഡില്‍ 12000 താറാവുകള്‍ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു. നിരണം ആറാം വാർഡില്‍ സ്ഥിതിചെയ്യുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ഡക്ക് ഫാമില്‍ ആണ് കഴിഞ്ഞ ദിവസം പക്ഷിപ്പനി ആദ്യമായി സ്ഥിരീകരിച്ചത്. ഫാമിലെ 4,000 ത്തോളം താറാവുകളെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി കൊന്നൊടുക്കിയിരുന്നു.

ആറാം വാർഡില്‍ ഉള്‍പ്പെടുന്ന 5 വീടുകളിലെ താറാവുകളെയും വളർത്തു കോഴികളെയും ഇന്ന് കൊന്നൊടുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പതിനൊന്നാം വാർഡിലും താറാവുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. നാളെയും മറ്റന്നാളുമായി പതിനൊന്നാം വാർഡിലെ രോഗം സ്ഥിരീകരിച്ച താറാവുകളെ കൊന്നൊടുക്കുന്ന നടപടികള്‍ നടക്കുമെന്ന് വാർഡ് മെമ്ബർ ലല്ലു കാട്ടില്‍ പറഞ്ഞു.