ഒരു നാടിനെ കണ്ണീരിലാഴ്ത്തി എൻജിനീയറിങ് കോളജ് വിദ്യാർത്ഥിയുടെ മുങ്ങിമരണം.

ഒരു നാടിനെ കണ്ണീരിലാഴ്ത്തി എൻജിനീയറിങ് കോളജ് വിദ്യാർത്ഥിയുടെ മുങ്ങിമരണം.
alternatetext

കോതമംഗലം: ഒരു നാടിനെ കണ്ണീരിലാഴ്ത്തിക്കൊണ്ട് എൻജിനീയറിങ് കോളജ് വിദ്യാർഥി വടാട്ടുപാറ പലവൻപടി പുഴയിൽ മുങ്ങിമരിച്ചു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം നടന്നത്. കോതമംഗലം പുന്നേക്കാട് വെളിയേച്ചാൽ സ്വദേശി ചിറ്റൂപറമ്പിൽ വീട്ടിൽ ആന്റപ്പന്റെ മകൻ സോളമൻ (20) ആണ് മരണപ്പെട്ടത്.

ഇന്ദിരാഗാന്ധി എൻജിനീയറിങ് കോളജിലെ രണ്ടാം വർഷ ഓട്ടോമൊബൈൽ വിദ്യാർത്ഥിയാണ് മരിച്ച സോളമൻ. അപകടം നടന്ന ഉടനെ തന്നെ നാട്ടുകാർ ഓടിയെത്തി നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ സോളമനെ കോതമംഗലത്തെ ഹോസ്പിറ്റലിലേക്ക് എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു