ഡോ വന്ദനാ ദാസ് കൊലക്കേസ്; കുറ്റപത്രത്തിന് മേലുള്ള വാദം നാളെ ആരംഭിക്കും

ഡോ വന്ദനാ ദാസ് കൊലക്കേസ്; കുറ്റപത്രത്തിന് മേലുള്ള വാദം നാളെ ആരംഭിക്കും
alternatetext

ഔദ്യോഗിക കൃത്യനിർവ്വഹനത്തിനിടെ ദാരുണമായി കൊലചെയ്യപ്പെട്ട Dr വന്ദനാ ദാസ് കൊലപാതക കേസിൽ പ്രതിയുടെ പേരിൽ കുറ്റം ചുമത്തുന്നതിനു മുന്നോടിയായുള്ള പ്രാരംഭ വാദം ശനിയാഴ്ച ആരംഭിക്കും.

കേസ് വിചാരണ നടക്കുന്ന കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി. എൻ. വിനോദിന് മുമ്പാകെയാണ് വാദം ആരംഭിക്കുന്നത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കൽ വാദം ആരംഭിക്കും.

2023 മെയ് 10ന് കൊട്ടാരക്കര ഗവൺമെൻ്റ് ഹോസ്പിറ്റലിൽ കാഷ്വാലിറ്റിയിൽ ജോലി നോക്കി വരികെയാണ് പ്രതിയായ കുടവട്ടൂർ സ്വദേശി സന്ദീപ് വന്ദനയെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. സംഭവ ദിവസം തന്നെ അറസ്റ്റിലായ പ്രതി നിലവിൽ ജാമ്യം ലഭിക്കാതെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻ്റിൽ കഴിഞ്ഞു വരികയാണ്. കേസിൽ സാക്ഷി വിസ്താരം ഉടൻ തന്നെ ആരംഭിക്കുമെന്നാണ് പ്രോസിക്യൂഷൻ പ്രതീക്ഷിക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്