ഇ.പി. ജയരാജനെതിരെ നടപടിയെടുക്കാനുള്ള ധൈര്യം പിണറായി വിജയനില്ല;പിണറായുടെ ട്രബിള്‍ ഷൂട്ടറാണ് ഇ.പി: രമേശ് ചെന്നിത്തല

ഇ.പി. ജയരാജനെതിരെ നടപടിയെടുക്കാനുള്ള ധൈര്യം പിണറായി വിജയനില്ല;പിണറായുടെ ട്രബിള്‍ ഷൂട്ടറാണ് ഇ.പി: രമേശ് ചെന്നിത്തല
alternatetext

തിരുവനന്തപുരം: ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയതില്‍ എല്‍ഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജനെതിരെ നടപടിയെടുക്കാനുള്ള ധൈര്യം പിണറായി വിജയനില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി എന്ന നീചമായ കള്ളപ്രചരണം ഈ തെരഞ്ഞെടുപ്പുകാലത്ത് നടത്തിയ സിപിഎമ്മിന്‍റെ യഥാർഥ മുഖമാണ് ഇപ്പോള്‍ വെളിച്ചത്ത് വന്നിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.

പിണറായുടെ ട്രബിള്‍ ഷൂട്ടറാണ് ഇ.പി. മുഖ്യമന്ത്രി അറിയാതെ ഇ.പി ചെറുവിരല്‍ പോലും അനക്കില്ല. ആ നിലയ്ക്ക് ഇ.പിക്കെതിരെ നടപടിയെടുത്താല്‍ ഉണ്ടാകാൻ പോകുന്ന പുകില്‍ അറിയാവുന്ന മുഖ്യമന്ത്രിക്ക് പത്തിമടക്കിയിരിക്കാനല്ലാതെ ഒന്നും ചെയ്യാനാവില്ലെന്ന് ആർക്കാണ് അറിയാത്തതെന്നും ചെന്നിത്തല പറഞ്ഞു.

ഇ.പിയു‌ടെ ബിജെപി ബന്ധമെല്ലാം പിണറായി അറിഞ്ഞുതന്നെയാണ്. ഇന്നും ഇന്നലെയും തുടങ്ങിയ ബന്ധമല്ലിത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടങ്ങിയ സിപിഎം-ബിജെപി ബന്ധമാണ് ഇപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.