പതഞ്ജലിക്ക് തിരിച്ചടി: 14 ഉല്‍പന്നങ്ങളുടെ ലൈസൻസ് റദ്ദാക്കി.

പതഞ്ജലിക്ക് തിരിച്ചടി: 14 ഉല്‍പന്നങ്ങളുടെ ലൈസൻസ് റദ്ദാക്കി.
alternatetext

ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലിക്ക് തിരിച്ചടി. കമ്ബനിയുടെ 14 ഉല്‍പന്നങ്ങളുടെ ലൈസൻസ് ഉത്തരാഖണ്ഡ് ലൈസൻസിങ് അതോറിറ്റി റദ്ദാക്കി. അടിയന്തരമായാണ് തിങ്കളാഴ്ച അതോറിറ്റി ലൈസൻസ് റദ്ദാക്കിയത്. ഇതിന് പിന്നാലെ സുപ്രീംകോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ പതഞ്ജലിയുടെ 14 ഉല്‍പന്നങ്ങളുടെ ലൈസൻസ് റദ്ദാക്കിയ വിവരം അതോറിറ്റി അറിയിക്കുകയും ചെയ്തു.

പതഞ്ജലിയുടെ ദിവ്യഫാർമസി നിർമിച്ചിരുന്ന 14 ഉല്‍പന്നങ്ങള്‍ക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിന് പതഞ്ജലിക്കെതിരെ കേസുണ്ടായിരുന്നു. ഇതില്‍ ഉള്‍പ്പെട്ട ഉല്‍പന്നങ്ങള്‍ക്കെതിരെയാണ് ലൈസൻസിങ് അതോറിറ്റിയുടെ നടപടി. ദിവ്യ ഫാർമസിയുടെ ദൃഷ്ടി ഐ ഡ്രോപ്പ്, സ്വാസരി ഗോള്‍ഡ്, സ്വാസരി വടി, ബ്രോൻചോം, സ്വാസരി പ്രവാഹി, സ്വാസരി അവലേഹ്, മുക്ത വടി എക്സ്ട്രാപവർ, ബി.പി ഗ്രിത്, മധുഗ്രിത്, മധുനാശിനി വടി എക്സ്ട്രാ പവർ, ലിവാമൃത് അഡ്വാൻസ്, ലിവോഗ്രിത്, ഐഗ്രിത് ഗോള്‍ഡ് തുടങ്ങിയ ഉല്‍പന്നങ്ങളുടെ ലൈസൻസാണ് റദ്ധാക്കിയത്.

അതേസമയം, ബാബ രാംദേവും, അചാര്യ ബാലകൃഷ്ണയും സമർപ്പിച്ച മാപ്പപേക്ഷ സംബന്ധിച്ച്‌ ഇന്ന് സുപ്രീംകോടതി വാദം കേള്‍ക്കും. രാംദേവും ബാലകൃഷ്ണയും ഇന്ന് കോടതിയില്‍ ഹാജരാകും. ഇതിന് മുമ്ബ് 23ാം തീയതി കേസ് പരിഗണിച്ചപ്പോള്‍ രാംദേവിന്റേയും ബാലകൃഷ്ണയുടെയും മാപ്പപേക്ഷ പത്രങ്ങളില്‍ വലുതായി തന്നെ നല്‍കണമെന്ന് കോടതി നിർദേശിച്ചിരുന്നു. തുടർന്ന് ഇരുവരും കോടതി നിർദേശിച്ചത് പോലെ മാപ്പപേക്ഷിച്ച്‌ കൊണ്ട് വലിയ പരസ്യങ്ങള്‍ നല്‍കിയിരുന്നു