ലോകസഭാ തെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പാക്കിയ സി പി എം ബി.ജെ പി യ്ക്കെതിരെ ആലപ്പുഴയിൽ വ്യാപക ആക്രമം അഴിച്ചുവിടുകയാണ്, കഴിഞ്ഞ കാലങ്ങളിൽ സി പി എം നും കോൺഗ്രസിനും ഒപ്പം നിന്ന നിരവധിയാളുകൾ ഈ തവണ എൻ ഡി എയ്ക്ക് വോട്ടു ചെയ്തിട്ടുണ്ട്, ഇത് മനസ്സിലാക്കിയ സി പി എം അക്രമത്തിലൂടെ ജനങ്ങളിൽ ഭീതിപരത്തി അണികളെ കൂടെ നിർത്താൻ പരിശ്രമിക്കുകയാണ്.
ബി ജെ പിയുടെ വനിതാ നേതാവ് കുമാരപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് രാജി സുമേഷിനെ വീട് കയറി ആക്രമിച്ചതുൾപ്പെടെ നിരവധി വീടുകളും വാഹനങ്ങളും സി പി എം ഗുണ്ടകൾ തകർത്തു. പോലീസ് ഒരു പ്രതിയേ പോലും ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല.സി പി എം ൻ്റെ ഗുണ്ടാ രാഷ്ട്രീയത്തേയും അവരെ സംരക്ഷിക്കുന്ന പോലീസിനേയും രാഷ്ട്രീയമായും നിയമപരമായി നേരിടുമെന്നും ബി ജെ പി ജില്ലാ പ്രസിഡൻ്റ് എം.വി ഗോപകുമാർ പറഞ്ഞു