ഇടുക്കി: കാലവർഷം എത്തുന്നതിന് മുന്നോടിയായി ചെറുതോണി, ഇരട്ടയാർ ഡാമുകളുടെ സുരക്ഷാമാനദണ്ഡങ്ങൾ കൃത്യമാണോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് അപായ സൈറൺ മുഴക്കുന്നത്. സൈറണിന്റെ പ്രവർത്തനക്ഷമതയും സാങ്കേതിക തകരാറുകളുമാണ് പരിശോധിക്കുന്നത് എന്നും അപായ സൈറൺ ശബ്ദം കേട്ട് ആളുകൾ പരിഭ്രാന്തരാകരുതെന്നും ജില്ലാ കളക്ടർ അറിയിച്ചു. ഏപ്രിൽ മുപ്പതാം തീയതി 11 മണിയോടെയാണ് അപായ സൈറൺ ട്രയൽ റൺ നടത്തുന്നത്.
2024-04-27