ഇടുക്കിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഇരട്ടവോട്ട്; ബൂത്ത് ഏജന്റുമാർ പിടികൂടി പോലീസിൽ ഏൽപിച്ചു.

ഇടുക്കിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഇരട്ടവോട്ട്; ബൂത്ത് ഏജന്റുമാർ പിടികൂടി പോലീസിൽ ഏൽപിച്ചു.
alternatetext

ഇടുക്കി: സംസ്ഥാനത്ത് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരട്ടവോട്ട് ചെയ്യാനെത്തിയ ആളെ പിടികൂടി. ഇടുക്കി ചക്കുപളളത്താണ് ഇരട്ടവോട്ട് വിവാദം ഉണ്ടായത്. രണ്ടു വാർഡുകളിലെ വോട്ടേഴ്സ് ലിസ്റ്റിൽ പേരുണ്ടായിരുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി ബിജുവിനെയാണ് ഇരട്ടവോട്ട് ചെയ്യാനെത്തിയതിന്റെ പേരിൽ യുഡിഎഫ് ബൂത്ത് ഏജൻറുമാർ തടഞ്ഞ് പൊലീസിന് കൈമാറിയത്.

മറ്റൊരു ബൂത്തിൽ വോട്ടു ചെയ്തശേഷമാണ് ബിജു രണ്ടാമത്തെ ബൂത്തിലും വോട്ടു ചെയ്യാനെത്തിയത്. സംഭവത്തെ കുറിച്ച് ധാരണയുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരാണ് കള്ളത്തരം പൊളിച്ചത്