ചെങ്ങന്നൂർ: കഴിഞ്ഞ ദിവസം വിദേശത്തു നിന്നും നാട്ടിലെത്തിയ ഭർത്താവ് കുടുംബകലഹത്തെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്നശേഷം തൂങ്ങി മരിച്ചു. ചെങ്ങന്നൂർ പുന്തല ശ്രുതിലയത്തിൽ ദീപ്തിയെ ആണ് ഭർത്താവായ ഷാജി വീട്ടുമുറ്റത്ത് വച്ച് വെട്ടിക്കൊലപ്പെടുത്തിയത്. തുടർന്ന് മുറിക്കുള്ളിൽ കയറിയ ഷാജി തൂങ്ങി മരിക്കുകയും ചെയ്തു.
ദീപ്തിയുമായി കലഹം നടക്കുന്നതിനിടെ ഷാജി മുറിയിൽ പൂട്ടിയിട്ട കുട്ടികൾ വിളിച്ചറിയിച്ചതിനെ തുടർന്നാണ് നാട്ടുകാർ വിവരമറിഞ്ഞത്. ഓടിയെത്തിയ നാട്ടുകാർ തലക്ക് വെട്ടേറ്റു മുറ്റത്ത് കിടന്ന ദീപ്തിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഷാജിയെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ 6.45 നായിരുന്നു സംഭവം. ദീപ്‌തി വീടിന്റെ അടുക്കള വാതിലിന് സമീപം ചോരയില്‍ കുളിച്ചു കിടക്കുകയായിരുന്നു. ഷാജിയെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയാണ് കണ്ടത്. കൊലയ്‌ക്ക് ഉപയോഗിച്ചെന്ന് കരുതുന്ന ചുറ്റിക മുറിയില്‍നിന്നു കണ്ടെടുത്തു.
ഇവരുടെ മക്കളായ ശ്രുതിയുടെയും ശ്രാവണിന്റെയും കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പഞ്ചായത്തംഗം ബി. ബാബുവിനൊപ്പം മുന്‍വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. കുട്ടികളുടെ മുറിയുടെ വാതില്‍ പുറത്തു നിന്നും പൂട്ടിയിരുന്നു. കുടുംബ വഴക്കിനെത്തുടര്‍ന്നാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. വിദേശത്തായിരുന്ന ഷാജി ഒരു മാസം മുമ്ബാണ് അവധിക്കായി വീട്ടിലെത്തിയത്. വിവാഹിതയായ മകള്‍ ശ്രുതി വിദേശത്ത് ജോലിയിലായിരുന്നു. അടുത്തയിടെയാണ് ഇവര്‍ അവധിക്ക് വീട്ടില്‍ വന്നത്. മകന്‍ ബിരുദ വിദ്യാര്‍ത്ഥിയാണ്.
ഡിവൈ.എസ്.പി: കെ.എന്‍.രാജേഷ്, എസ്.എച്ച്.ഒ: എ.നസീര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഭവ സ്‌ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഫോറന്‍സിക് വിദഗ്‌ധരും എത്തിതെളിവുകള്‍ ശേഖരിച്ചു. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയില്‍ പോസ്‌റ്റ്മോര്‍ട്ടം നടത്തി. ദീപ്‌തിയുടെ സംസ്‌കാരം നടത്തി. ഷാജിയുടെ സംസ്‌കാരം പിന്നീട്.