മാവേലിക്കര വള്ളികുന്നം താളീരാടിമുറി ഭാഗത്തുള്ള മദ്യ വിൽപ്പന കേന്ദ്രത്തിൽ നൂറനാട് എക്സൈസ് ഇൻസ്പെക്ടർ ജയപ്രസാദും സംഘവും നടത്തിയ പരിശോധനയിൽ വിദേശമദ്യംപിടികൂടി.മാവേലിക്ക വള്ളികുന്നത്തു താളീരാടിമുറിയിൽ, അംബുജാക്ഷ ഭവനം വീട്ടിൽ അംബുജാക്ഷൻഭാര്യ രമണി(40) യെ പ്രതിയാക്കി കേസെടുത്തു റിമാൻഡ് ചെയ്തു.
ഈ വീട്ടിൽ മദ്യ വില്പന നടത്തുന്നതെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.സംഘത്തിൽ നൂറനാട്അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പ്രശാന്ത്,പ്രവന്റീവ് ഓഫീസർ സുനിൽ,സിനുലാൽ,അരുൺ,.സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺ,അനു വനിത സിവിൽ എക്സൈസ് ഓഫീസർ അനിതാകുമാരിഎന്നിവർ പങ്കെടുത്തു.