കളമശേരി സ്ഫോടന കേസില്‍ പൊലീസ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചു.

കളമശേരി സ്ഫോടന കേസില്‍ പൊലീസ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചു.
alternatetext

കൊച്ചി: കേരളത്തെ ഒന്നാകെ ഞെട്ടിച്ച കളമശേരി സ്ഫോടന കേസില്‍ പൊലീസ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചു. തമ്മനം ചിലവന്നൂർ വേലിക്കകത്ത് വീട്ടില്‍ ഡൊമിനിക് മാർട്ടിൻ മാത്രമാണ് കേസിലെ പ്രതി. എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയിലാണ് കേസിലെ കുറ്റപത്രം സമർപ്പിച്ചത്. യു എ പി എ, സ്ഫോടക വസ്തു നിരോധന നിയമം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

കഴിഞ്ഞ ഒക്ടോബർ മാസം 29ന് രാവിലെ 9.30നായിരുന്നു കളമശേരി സാമ്ര കണ്‍വെൻഷൻ സെന്ററില്‍ സ്‌ഫോടനം ഉണ്ടായത്. യഹോവ സാക്ഷികളുടെ കണ്‍വെൻഷനില്‍ പങ്കെടുത്ത ഒരു കുടുംബത്തിലെ മൂന്നുപേരുള്‍പ്പെടെ എട്ടുപേരാണ് സ്‌ഫോടനത്തില്‍ മരിച്ചത്. 52 പേർക്ക് പരിക്ക് പറ്റിയിരുന്നു. യഹോവ സാക്ഷികള്‍ തെറ്റായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിലും തന്റെ നിർദ്ദേശങ്ങള്‍ തള്ളിക്കള‍ഞ്ഞതിലുമുള്ള പകയാണ് കൃത്യത്തിനു പിന്നിലെന്നാണ് പ്രതിയുടെ കുറ്റസമ്മത മൊഴി