ആലുവ: സൈക്കിൾ സവാരി നടത്തിക്കൊണ്ടിരുന്ന എട്ടു വയസുകാരന്റെ മേലേക്ക് വൈദ്യുതി പോസ്റ്റും മരവും വീണ് ദാരുണമായ മരണം. തിങ്കളാഴ്ച വൈകിട്ട് ആറരയോടെ ആലുവ പുറയാർ ഗാന്ധിപുരത്താണ് സംഭവം നടന്നത്. ഗാന്ധിപുരം അമ്പാട്ട് വീട്ടിൽ നൗഷാദിന്റെ മകൻ മുഹമ്മദ് ഇർഫാനാണ് (8) ദാരുണമായ മരണം സംഭവിച്ചത്.
വൈകുന്നേരം സൈക്കിൾ സവാരി നടത്തുന്നതിനിടെ മരവും, വൈദ്യുതി പോസ്റ്റും ഇർഫാന്റെ മേലേക്ക് മറിഞ്ഞുവീണ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.