തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവുമായ ശശി തൂരിനെതിരേ പോലീസ് കേസെടുത്തു. എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ ഡിജിപിക്ക് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. നവമാധ്യമങ്ങള്‍ വഴി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു എന്നതടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
തീരദേശ മേഖലയില്‍ രാജീവ് ചന്ദ്രശേഖര്‍ വോട്ടിന് പണം നല്‍കുന്നു എന്ന തരത്തില്‍ തരൂർ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെറ്റായ പ്രചാരണം നടത്തുന്നെന്ന് ആരോപിച്ച് സൈബര്‍ പോലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബിജെപി നേതാവ് ജെ.ആര്‍.പത്മകുമാര്‍ നല്‍കിയ പരാതിയിലാണ് കേസ്. എന്നാല്‍ ഈ കേസില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല.