തൃശൂര്‍: ഇന്ന് തൃശൂർ പൂരം. തേക്കിന്‍കാട് മൈതാനത്തും രാജവീഥിയിലും ഇന്ന് ആനകള്‍ക്കും മേളങ്ങള്‍ക്കുമൊപ്പം പുരുഷാരം നിറയും. കൊട്ടുംകുരവയുമായി നെയ്തലക്കാവ് ഭഗവതിയുടെ തിടമ്ബേറ്റിയ എറണാകുളം ശിവകുമാര്‍ അടഞ്ഞുകിടന്ന തെക്കേഗോപുരവാതില്‍ ഇന്നലെ രാവിലെ തുറന്നതോടെ പൂര വിളംബരമായി.
വന്‍ പോലീസ് സംഘമാണ് ഇന്നലെമുതല്‍ നഗരത്തിലെ മുക്കിലും മൂലയിലും കാവല്‍ നില്‍ക്കുന്നത്. വൈകുന്നേരം കുടമാറ്റത്തിനുശേഷം രാത്രിയില്‍ എഴുന്നള്ളിപ്പുകളുടെ ആവര്‍ത്തനം. നാളെ ഉച്ചയോടെ ശ്രീമൂലസ്ഥാനത്ത് ഉപചാരംചൊല്ലി പിരിയും