വോട്ടിംഗ് മെഷീനില്‍ തിരിമറി നടത്താനോ ഹാക്ക് ചെയ്യാനോ പറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. വിവി പാറ്റിന്‍റെ രീതിയില്‍ മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടിംഗ് മെഷിന്‍റെ പ്രവര്‍ത്തനത്തെപ്പറ്റി അമിതമായ സംശയം നല്ലതല്ലെന്ന് ഹര്‍ജിക്കാരോട് സുപ്രീംകോടതി പറഞ്ഞു.
ഇലക്ഷന്‍ കമ്മീഷന്‍റെ വാദത്തിനിടെയാണ് കോടതിയുടെ ഇത്തരം പരാമര്‍ശം. എല്ലാ കാര്യങ്ങളും ഹർജിക്കാരോട് വിശദീകരിക്കാനാകുമോ എന്ന് ആരാഞ്ഞ കോടതി, സാങ്കേതിക കാര്യങ്ങള്‍ മനസിലാക്കണമെന്നും പറഞ്ഞു. കമ്മീഷൻ നല്‍കുന്ന വിശദീകരണത്തില്‍ വോട്ടർമാർ തൃപ്തരാണെന്നും കോടതി നിരീക്ഷിച്ചു.