ഏഴ് വയസുകാരന് നേരെ രണ്ടാനച്ഛൻ്റെ ക്രൂരമർദനം

ഏഴ് വയസുകാരന് നേരെ രണ്ടാനച്ഛൻ്റെ ക്രൂരമർദനം
alternatetext

തിരുവനന്തപുരത്ത്‌ ഏഴ് വയസുകാരന് നേരെ രണ്ടാനച്ഛൻ്റെ ക്രൂരമർദനം. ക്രൂരത കാട്ടിയ രണ്ടാനച്ഛനായ ആറ്റുകാല്‍ സ്വദേശി അനുവിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

രണ്ടാനച്ഛൻ ആറ് മാസമായി കുട്ടിയെ ഉപദ്രവിക്കുണ്ട് എന്നാണ് വിവരം. നായയെ കെട്ടുന്ന ബെല്‍റ്റ് ഉപയോഗിച്ച്‌ അനു കുട്ടിയെ അടിക്കുമായിരുന്നു. പച്ചമുളക് തീറ്റിക്കുക, അടിവയറ്റില്‍ ചട്ടുകം വെച്ച്‌ പൊള്ളിക്കുക, ചിരിച്ചതിന് ചങ്ങല കൊണ്ട് മർദിക്കുക, ഫാനില്‍ കെട്ടിത്തൂക്കുക എന്നി ക്രൂരതകളും ഇയാള്‍ ചെയ്തിരുന്നതായി പൊലീസ് പറയുന്നു.