ആനയെഴുന്നള്ളിപ്പിലെ നിയന്ത്രണങ്ങള്‍ നീക്കം ചെയ്തു

ആനയെഴുന്നള്ളിപ്പിലെ നിയന്ത്രണങ്ങള്‍ നീക്കം ചെയ്തു
alternatetext

തിരുവനന്തപുരം: ആനയെഴുന്നെള്ളിപ്പിലടക്കം ആനകളുടെ 50 മീറ്റർ ചുറ്റളവില്‍ തീവെട്ടി, താളമേളം, പടക്കം എന്നിവയില്ലെന്ന് ഉറപ്പുവരുത്തണമെന്നതടക്കമുള്ള അപ്രായോഗികമായ നിർദേശങ്ങള്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ ദിവസം പ്രിൻസിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ പുറത്തിറക്കിയ വിവാദ സർക്കുലർ സർക്കാർ പിൻവലിച്ചു.

പുതിയ സർക്കുലർ വനം വകുപ്പ് പുറത്തിറക്കി. ആനയുടെ ചുറ്റളവില്‍ താളമേളങ്ങള്‍ പാടില്ലെന്ന നിർദേശം പിൻവലിച്ചു. പകരം ആനകള്‍ക്ക് അസ്വസ്ഥത ഉണ്ടാകാത്ത തരത്തില്‍ സുരക്ഷിതമായ അകലത്തില്‍ ക്രമീകരിച്ചാല്‍ മതിയെന്നാണു പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നത്. ആനയും ആളുകളും തമ്മില്‍ 50 മീറ്റർ അകലം വേണമെന്ന നിർദേശം ഉള്‍പ്പടെ ഭേദഗതി വരുത്തി. ഇത് ആറു മീറ്റർ മതിയെന്നാണ് പുതിയ സർക്കുലറിലെ നിർദേശം.

ആനയെ ഒരു സംഘം ഡോക്ടർമാർ പരിശോധിക്കണമെന്നതു ഒരു ഡോക്ടർ പരിശോധിച്ചാല്‍ മതി എന്നും പുതിയ ഉത്തരവില്‍ മാറ്റിയിട്ടുണ്ട്. തിരുത്തിയ സർക്കുലർ വനംവകുപ്പ് ഹൈക്കോടതിയില്‍ സമർപ്പിച്ചു