കോട്ടയം: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യാത്രക്കാരന് പാമ്ബു കടിയേറ്റു. ഗുരുവായൂർ മധുര എക്സ്പ്രസിന്റെ ഏഴാം നമ്ബർ ബോഗിയിലെ യാത്രക്കാരൻ തെങ്കാശി സ്വദേശി കാർത്തിക്കിനാണ് പാമ്ബ് കടിയേറ്റത്. ഇന്ന് രാവിലെ ട്രെയിൻ ഏറ്റുമാനൂരില്‍ എത്തിയപ്പോള്‍ ആയിരുന്നു യാത്രക്കാരന് പാമ്ബു കടിയേറ്റത്. ഏഴാം നമ്ബർ ബോഗി സീല്‍ ചെയ്ത ശേഷം ട്രയിൻ യാത്ര തുടർന്നു.
കടിച്ചത് പാമ്ബാണോ എലിയാണോ എന്ന കാര്യത്തില്‍ റെയില്‍വേയും ആർ.പി.എഫും ആദ്യം സംശയം പ്രകടിപ്പിച്ചെങ്കിലും ട്രയിനില്‍ പാമ്ബിനെ കണ്ടെന്ന് സഹയാത്രക്കാർ പറഞ്ഞു. പാമ്ബിനെ കണ്ടതായി കടിയേറ്റ യുവാവും പറഞ്ഞ സാഹചര്യത്തില്‍ പാമ്ബു കടിക്കുളള ചികിത്സ തുടങ്ങിയെന്ന് മെഡിക്കല്‍ കോളജ് അധികൃതർ അറിയിച്ചു. കാർത്തിയെ ഉടൻ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.