വിവാദ സിനിമ ‘ദ കേരള സ്‌റ്റോറി’യുടെ പ്രദര്‍ശനത്തിനു പിന്നാലെ വിശദീകരണവുമായി ഇടുക്കി രൂപത. സിനിമയിലെ പ്രമേയം പ്രണയം ആയതുകൊണ്ടാണു ബോധവത്‌ക്കരണത്തിന് ഉപയോഗിച്ചത്. വിവാദമായതുകൊണ്ട് തെരഞ്ഞെടുത്തത് അല്ല. കുട്ടികള്‍ക്കു മുന്നില്‍ ഒരു വര്‍ഗീയ ആശയത്തെക്കുറിച്ച് പറയാന്‍ ഒരു തരത്തിലും ശ്രമിച്ചിട്ടില്ലെന്നു രൂപതയുടെ മീഡിയ ഡയറക്‌ടര്‍ ഫാ. ജിന്‍സ് കാരക്കാട്ട് പറഞ്ഞു.
കേരളത്തില്‍ ഇപ്പോഴും ലൗ ജിഹാദ് നിലനില്‍ക്കുന്നുണ്ട്. നിരവധി കുട്ടികള്‍ പ്രണയക്കുരുക്കില്‍ അകപ്പെടുന്നതിനാലാണ് വിഷയം എടുത്തത്. ക്ലാസിലെ വിഷയം പ്രണയം ആയിരുന്നു, ഇതുമായി ബന്ധപ്പെട്ട് സിനിമ കണ്ട് വിലയിരുത്താന്‍ കുട്ടികളോട് ആവശ്യപ്പെട്ടു. അതിനെക്കുറിച്ചുള്ള ബോധവത്‌കരണവും നല്‍കി
സുവിശേഷോത്സവത്തിന്റെ ഭാഗമായാണു കഴിഞ്ഞ നാലിന് ഇടുക്കി രൂപത ദ് കേരള സ്‌റ്റോറി പ്രദര്‍ശിപ്പിച്ചത്. രൂപതയിലെ പത്തു മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കായാണു പ്രദര്‍ശനം നടത്തിയത്. സംഭവം ചര്‍ച്ചയായതിനു പിന്നാലെയാണ് ഇടുക്കി രൂപതയുടെ വിശദീകരണം വന്നത്.
പ്രണയക്കുരുക്കിലാക്കി തീവ്രവാദത്തിലേക്കു കൊണ്ടുപോകുന്ന ലൗ ജിഹാദ് ഉണ്ടെന്നു മാത്രമാണു പറഞ്ഞത്. പ്രണയത്തെക്കുറിച്ച് പറയുമ്ബോഴും ദി കേരള സ്‌റ്റോറിയെക്കുറിച്ച് പറയുമ്ബോഴും ഒരു തരത്തിലുള്ള വര്‍ഗീയ പരാമര്‍ശങ്ങളും നടത്തിയിട്ടില്ലെന്നും രൂപത വിശദീകരിച്ചു.