അത്യപൂർവ സൂര്യഗ്രഹണത്തിന് സാക്ഷിയാകാൻ ലോകം. പകലിനെ രാവാക്കുന്ന സമ്ബൂർണ സൂര്യഗ്രഹമാണ് ഇന്ന് നടക്കുക. സൂര്യഗ്രഹണം ഉച്ചയ്‌ക്ക് 2:12 ന് ആരംഭിച്ച് 2:22 ന് അവസാനിക്കും. കാനഡ, യുഎസ്, മെക്സിക്കോ, വടക്കേ അമേരിക്കയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് സൂര്യഗ്രഹണം ദൃശ്യമാകും. ഇന്ത്യയില്‍ സൂര്യഗ്രഹണം ദൃശ്യമാകില്ല.
സൂര്യഗ്രഹണ സമയത്ത് വടക്കേ അമേരിക്കയുടെ ചില ഭാഗങ്ങള്‍ ഇരുട്ടിലാകുമെന്നും സന്ധ്യയ്‌ക്ക് സമാനമായ പ്രകാശമാകും അനുഭവപ്പെടുകയെന്നുമാണ് വിദഗ്ധർ പറയുന്നത്. മെക്സിക്കോയില്‍ നിന്ന് അമേരിക്കയിലെ വിവിധ ഭാഗങ്ങളിലൂടെ കടന്ന കാനഡയിലേക്കും സമ്ബൂർണ സൂര്യഗ്രഹണം വ്യാപിക്കും. നക്ഷത്രങ്ങള്‍ പോലും ദൃശ്യമാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
നഗ്നനേത്രങ്ങള്‍ കൊണ്ട് ഇവ ദർശിക്കാൻ സാധിക്കും. ഭൂമിയുടെ എവിടെയെങ്കിലും 18 മാസത്തിലൊരിക്കല്‍ സൂര്യഗ്രഹണം സംഭവിക്കുന്നുണ്ട്. 100 വർഷത്തിലൊരിക്കല്‍ മാത്രമാണ് ഒരു പ്രദേശത്ത് സമ്ബൂർണ സൂര്യഗ്രഹണം ദൃശ്യമാകുന്നത്. ചന്ദ്രൻ സൂര്യനെ പൂർണമായി മറയ്‌ക്കുകയും കൊറോണ എന്നറിയപ്പെടുന്ന സൂര്യന്റെ ബാഹ്യ വലയം മാത്രം ദൃശ്യമാകുകയും ചെയ്യുമ്ബോഴാണ് സമ്ബൂർണ സൂര്യഗ്രഹണം സംഭവിക്കുക.
50 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സമ്ബൂർണ സൂര്യഗ്രഹണമാകും ഇതെന്നാണ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്. 7.5 മിനിറ്റ് വരെ ഗ്രഹണം നീണ്ടുനില്‍ക്കും. 126 വർഷത്തിന് ശേഷമാകും ഇത്തരമൊരു സമ്ബൂർണ സൂര്യഗ്രഹണം വീണ്ടും സംഭവിക്കുക.