സിപിഎമ്മുമായി മകന് ബന്ധമില്ല; പാനൂര്‍ സ്ഫോടനത്തില്‍ പരിക്കേറ്റ വിനീഷിന്‍റെ അച്ഛൻ

സിപിഎമ്മുമായി മകന് ബന്ധമില്ല; പാനൂര്‍ സ്ഫോടനത്തില്‍ പരിക്കേറ്റ വിനീഷിന്‍റെ അച്ഛൻ
alternatetext

കണ്ണൂര്‍: പാനൂരില്‍ സ്ഫോടനത്തില്‍ പരിക്കേറ്റ വിനീഷിന് സിപിഎമ്മുമായി യാതൊരു ബന്ധവുമില്ലെന്ന് അച്ഛൻ നാണു. സിപിഎമ്മുമായോ പോഷക സംഘടനകളുമായോ മകന് ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം മുളിയാത്തോട് ബ്രാഞ്ച് അംഗമാണ് നാണു. ബോംബ് നിർമാണം പാർട്ടിയുടെ അറിവോടെയല്ല നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

വിനീഷിന് പാർട്ടി അംഗത്വം ഒരിക്കലും ഉണ്ടായിരുന്നില്ല. മകൻ തെറ്റായ വഴിയില്‍ പോയപ്പോള്‍ പല തവണ പാർട്ടിയും താനും ഉപദേശിച്ചു. പലപ്രാവശ്യം ഇതിനെ എതിര്‍ത്ത് പറഞ്ഞതാണെന്നും വഴങ്ങാതായതോടെ ആറു മാസം മുമ്ബ് പാര്‍ട്ടി പരസ്യമായി തള്ളി പറഞ്ഞതാണെന്നും നാണു പറഞ്ഞു.