സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ വയനാട്ടിലെത്തും.

സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ വയനാട്ടിലെത്തും
alternatetext

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥിയായ നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ വയനാട്ടിലെത്തും. തിങ്കളാഴ്ച പൂക്കോട് കോളേജിലെത്തി തെളിവെടുപ്പ് നടത്താനാണ് തീരുമാനം. അഞ്ചു ദിവസം മനുഷ്യാവകാശ കമ്മീഷൻ ക്യാമ്ബസിലുണ്ടാകും.

സ്ഥാപനത്തിലെ അധ്യാപക- അനധ്യാപക ജീവനക്കാരെയും വിസ്തരിക്കും. സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണിപ്പോള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും എത്തുന്നുവെന്ന വിവരം വരുന്നത്.

ദില്ലിയില്‍ നിന്നുള്ള സിബിഐ സംഘം ശനിയാഴ്ച വയനാട്ടില്‍ എത്തി പ്രാഥമികാന്വേഷണം നടത്തിയിരുന്നു. സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ ജയപ്രകാശിന്‍റെ മൊഴി ചൊവ്വാഴ്ച എടുക്കും. വയനാട് എസ്പി ടി നാരായണനുമായി സിബിഐ സംഘം ചര്‍ച്ച നടത്തിയിരുന്നു. കേസ് അന്വേഷിച്ച കല്‍പറ്റ ഡിവൈഎസ്പി ടിഎൻ സജീവനുമായും സംഘം സംസാരിച്ചിരുന്നു. ഒരാഴ്ചയോളം സംഘം വയനാട്ടില്‍ തുടരുമെന്നാണ് സൂചന