കോട്ടയം: പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കുറിച്ചി എണ്ണയ്ക്കാച്ചിറക്കുളം പാറശ്ശേരിയില്‍ വീട്ടില്‍ വി. ബിനീഷിനെയാണ് (37) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ പാർക്കിങ് ഏരിയയില്‍ ഇയാളും ബസ് ജീവനക്കാരും ഇയാള്‍ തമ്മില്‍ വാക്കുതർക്കവും പിടിവലിയും ഉണ്ടായിരുന്നു. ഇത് കണ്ട് സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാല്‍ ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥനെ ചീത്തവിളിക്കുകയും ആക്രമിക്കുകയും ചെയ്തു. സ്ഥലത്ത് ഭീകരാന്തരിക്ഷം സൃഷ്ടിച്ച ഇയാളെ കൂടുതല്‍ പൊലീസ് എത്തിയാണ് കീഴ്പ്പെടുത്തിയത്
2024-04-06