വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുല്‍ ഗാന്ധി നാമനിർദ്ദേർശ പത്രിക സമർപ്പിച്ചു

വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുല്‍ ഗാന്ധി നാമനിർദ്ദേർശ പത്രിക സമർപ്പിച്ചു
alternatetext

വയനാട് : റോഡ് ഷോയുടെ അകമ്ബടിയോടെ വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുല്‍ ഗാന്ധി ബുധനാഴ്ച നാമനിർദ്ദേർശ പത്രിക സമർപ്പിച്ചു.രാവിലെ 10.40ന് മുപ്പൈനാട് ഗ്രാമപഞ്ചായത്തിലെ തലക്കല്‍ ഗ്രൗണ്ടില്‍ ഹെലികോപ്ടറിലാണ് രാഹുല്‍ ഗാന്ധി എത്തിയത്. സഹോദരി പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടായിരുന്നു. തുടർന്ന് നേതാക്കള്‍ക്കൊപ്പം കല്പറ്റയിലെത്തിയ രാഹുല്‍ കാത്തുനിന്ന ജനസഞ്ചയത്തെ സാക്ഷിയാക്കി റോഡ് ഷോ ആരംഭിച്ചു.

രാഹുലിനൊപ്പം ഇന്ത്യക്കായി’ എന്നെഴുതിയ തുറന്ന വാഹനത്തിലായിരുന്നു രാഹുലിന്റെയും പ്രിയങ്കയുടെയും യാത്ര. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അബ്ബാസലി ശിഹാബ് തങ്ങള്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, എം.എം. ഹസൻ, പി.കെ. കുഞ്ഞാലിക്കുട്ടി, മോൻസ് ജോസഫ്, മൂന്ന് ജില്ലകളിലെ ഡി.സി.സി പ്രസിഡന്റുമാർ, ജനപ്രതിനിധികള്‍ തുടങ്ങിയ നേതാക്കള്‍ വാഹനത്തിലുണ്ടായിരുന്നു. ഇതിനിടെ കളക്ടറേറ്റ് പരിസരത്തെ സ്വകാര്യ ഹോട്ടലില്‍ വച്ച്‌ പൂക്കോട് വെറ്ററിനറി കോളേജില്‍ ആള്‍ക്കൂട്ട വിചാരണയില്‍ മരിച്ച ജെ. സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശിനെ കണ്ടു.അഞ്ച് മിനിട്ടോളം അദ്ദേഹത്തിന്റെ പരാതി കേട്ടു.

ഉച്ചയ്ക്ക് 12.55ന് ജില്ലാ സംസ്ഥാന നേതാക്കള്‍ക്കൊപ്പം കളക്ടറേറ്റിലേക്ക്. ഒരു മണിയോടെ വരണാധികാരികൂടിയായ കളക്ടർ ഡോ. രേണുരാജ് മുമ്ബാകെ ആദ്യ സെറ്റ് പത്രിക സമർപ്പിച്ചു. പിന്നെ രണ്ട് സെറ്റ് പത്രികയും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ 55,000 രൂപ മാത്രമാണ് പണമായി കൈവശമുള്ളതെന്നും 2022 23 സാമ്ബത്തിക വർഷത്തില്‍ 1,02,78,680 രൂപയാണ് ആകെ വരുമാനമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കുന്നു.

തന്റെ പേരില്‍ ബാങ്കില്‍ 26.25 ലക്ഷം രൂപ നിക്ഷേപമുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. 4.33 കോടി രൂപയാണ് അദ്ദേഹത്തിന്റെ ഓഹരി വിപണിയിലെ ആകെ നിക്ഷേപം. മ്യൂച്വല്‍ ഫണ്ടുകളില്‍ 3.81 കോടി രൂപയുടെ നിക്ഷേപവുമുണ്ട്. അതേസമയം സോവറിൻ ഗോള്‍ഡ് ബോണ്ടിലെ നിക്ഷേപം 15.2 ലക്ഷം രൂപയാണ്. ഇവയ്ക്ക് പുറമെ 4.2 ലക്ഷം രൂപയുടെ ആഭരണങ്ങളുണ്ടെന്നും വ്യക്തമാക്കുന്നു. കൂടാതെ രാഹുല്‍ ഗാന്ധിയുടെ പേരില്‍ എൻഎസ്‌എസ്, തപാല്‍ സേവിംഗ്, ഇൻഷുറൻസ് പോളിസികളിലായി ഏകദേശം 61.52 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്.

9,24,59,264 രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് രാഹുല്‍ ഗാന്ധിക്കുള്ളത്. ഇത്തരത്തില്‍ അദ്ദേഹത്തിന്റെ ആകെ ആസ്തി 20,38,61,862 രൂപയാണ്. ഇവയ്‌ക്കൊപ്പംതന്നെ അദ്ദേഹത്തിന് ഏകദേശം 49,79,184 രൂപയുടെ ബാധ്യതയുണ്ട്. 2004ലാണ്. രാഹുല്‍ ഗാന്ധി തന്റെ ആദ്യ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അക്കാലത്ത് അദ്ദേഹത്തിന്റെ ആകെ ആസ്തി 55 ലക്ഷം രൂപയായിരുന്നു.വയനാട്ടില്‍ രണ്ടാം തവണയാണ് അദ്ദേഹം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്