കോതമംഗലം: തൃശൂർ തിരുവില്വാമല കൂത്താമ്പിള്ളി കൊടപ്പനാംകുന്നേൽ കെ.ജെ.റോമിയുടെ ഭാര്യ ആൽഫി (32) ആണു ഭർത്താവിന്റെ ബന്ധുവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ഭർത്താവിനൊപ്പം വാരപ്പെട്ടി ഏറാമ്പ്രയിലെ ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് സംഭവം.
അസ്വാഭാവികത തോന്നിയബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്നു പൊലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷമാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്. മരിച്ച ആൽഫി രാജാക്കാട് ജോസ്ഗിരി മുതുകുളത്ത് കുടുംബാംഗമാണ്.