അമിതവേഗത്തിൽ എത്തിയ ബസ്സിടിച്ച്, ബൈക്ക് മറ്റൊരു ബസ്സിനടിയിൽ കുടുങ്ങി; യാത്രക്കാരന് പരിക്ക്.

അമിതവേഗത്തിൽ എത്തിയ ബസ്സിടിച്ച്, ബൈക്ക് മറ്റൊരു ബസ്സിനടിയിൽ കുടുങ്ങി; യാത്രക്കാരന് പരിക്ക്.
alternatetext

അങ്കമാലി: തിങ്കളാഴ്ച ഉച്ചയോടെയാണ് അങ്കമാലി എംസി റോഡിൽ വേങ്ങൂരിൽ ബസ്സുകളുടെ മത്സരയോട്ടം മൂലം ബൈക്ക് അപകടത്തിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് പരിക്കേറ്റത്. കാക്കനാട് സ്വദേശിയായ ഹരിയാണ് അങ്കമാലി -കാലടി റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സുകളുടെ മത്സരപ്പാച്ചിലിൽ അപകടത്തിൽപ്പെട്ടത്.

യാത്രക്കാരെ കയറ്റുന്നതിന് വേണ്ടി നിർത്തിയിട്ട ലിറ്റിൽ ഫ്ലവർ ബസിന് പുറകിൽ ആയിരുന്നു ബൈക്ക് യാത്രക്കാരൻ. ഈ സമയം അതിവേഗം എത്തിയ ജീസസ് എന്ന ബസ് ബൈക്കിലും, മുന്നിലെ ബസ്സിലും, മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് മുന്നിലെ ബസ്സിനടിയിലേക്ക് കയറി പോയെങ്കിലും ഗുരുതരമായ പരിക്കുകളോടെ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.