തൃശൂർ : കരൂവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാടു കേസില്‍ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസിന് ഇഡി നോട്ടീസ് അയച്ചു. ഇഡിയുടെ രണ്ടാം ഘട്ട അന്വേഷണത്തിന്റെ ഭാഗമായാണ് എം.എം.വർഗീസിന് നോട്ടീസ് അയച്ചത്.
ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസയച്ചിരിക്കുന്നത്. എന്നാല്‍ തനിക്ക് സമൻസ് കിട്ടിയില്ലെന്നും പാർട്ടിയുമായി ആലോചിച്ച് തുടർ തീരുമാനങ്ങള്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.