കല്‍പ്പറ്റ: വയനാട്ടില്‍ ആദിവാസികള്‍ക്ക് പതിച്ചു നല്കിയ ഭൂമിയില്‍ വീണ്ടും അനധികൃത മരംമുറി. സുഗന്ധഗിരിയില്‍ ആദിവാസികള്‍ക്ക് പതിച്ചു നല്കിയ ഭൂമിയില്‍ നിന്ന് അമ്ബതിലധികം വലിയ മരങ്ങള്‍ മുറിച്ചു. 30 മരങ്ങള്‍ സ്ഥലത്ത് നിന്നും കടത്തി.
വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് മരം മുറി കണ്ടെത്തിയത്. മരങ്ങളും കടത്താന്‍ ഉപയോഗിച്ച വാഹനവും വനംവകുപ്പ് പിടികൂടി. സംഭവത്തില്‍ ആറുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കോഴിക്കോട് , വയനാട് സ്വദേശികളാണ് പ്രതികള്‍. മരം കടത്താന്‍ ഉപയോഗിച്ച ലോറി പിടിച്ചെടുത്തു. 1986 ല്‍ സുഗന്ധഗിരി കാര്‍ഡമം പ്രൊജക്റ്റ് ഭാഗമായി ആദിവാസികള്‍ക്ക് പതിച്ചുകൊടുത്ത ഭൂമിയിലാണ് അനധികൃത മരംമുറി നടന്നത്.