കല്‍പ്പറ്റ: വയനാട് നെന്മേനി പഞ്ചായത്തില്‍ ചുള്ളിയോട് ചന്തയ്ക്കു സമീപം മാലിന്യക്കൂമ്ബാരത്തിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ചുള്ളിയോട് അമ്ബലക്കുന്ന് പണിയ കോളനിയിലെ ഭാസ്കരനാണ് മരിച്ചത്.
ഹരിതകർമസേന ശേഖരിച്ച് ചന്തയ്ക്കു സമീപത്തായി കൂട്ടിയിട്ട മാലിന്യത്തിനാണ് തിങ്കളാഴ്ച രാത്രി പതിനൊന്നോടെ തീപിടിച്ചത്. ഇതിനുസമീപം ഷെഡ്ഡില്‍ കിടന്നുറങ്ങുകയായിരുന്നു ഭാസ്കരനെന്ന് നാട്ടുകാർ പറഞ്ഞു.
ഓടിക്കൂടിയ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ബത്തേരിയില്‍നിന്ന് അഗ്നിരക്ഷാസേനയെത്തി നടത്തിയ തെരച്ചിലിലാണ് ഭാസ്കരന്‍റെ മൃതദേഹം കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലായിരുന്ന മൃതദേഹം സുല്‍ത്താൻബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.