കേരളത്തിലെ 2 സ്കൂളുകള്‍ ഉള്‍പ്പെടെ 20 സിബിഎസ്‌ഇ സ്കൂളുകളുടെ അംഗീകാരം റദ്ദാക്കി

കേരളത്തിലെ 2 സ്കൂളുകള്‍ ഉള്‍പ്പെടെ 20 സിബിഎസ്‌ഇ സ്കൂളുകളുടെ അംഗീകാരം റദ്ദാക്കി
alternatetext

ന്യൂഡല്‍ഹി: കേരളത്തിലെ 2 സ്കൂളുകള്‍ ഉള്‍പ്പടെ 20 സ്‌കൂകളുടെ അംഗീകാരം റദ്ദാക്കി സിബിഎസ്‌ഇ. അപ്രതീക്ഷിത പരിശോധനകളില്‍ പരീക്ഷ മാനദണ്ഡങ്ങളില്‍ ഉള്‍പ്പടെ ക്രമക്കേടുകള്‍ കണ്ടെത്തിയതോടെയാണ് നടപടി. മൂന്ന് സ്‌കൂളുകളെ തരംതാഴ്‌ത്തിയെന്നും സിബിഎസ്‌ഇ സെക്രട്ടറി ഹിമാന്‍ഷു ഗുപ്ത അറിയിച്ചു. പല സ്ഥാപനങ്ങളും സ്കൂള്‍ രേഖകള്‍ കൃത്യമായി സൂക്ഷിക്കുന്നില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. തുടർന്നു വിശദമായ അന്വേഷണം നടത്തിയാണു സ്കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കിയത്.

പല സ്ഥാപനങ്ങളും ഡമ്മി വിദ്യാർഥികള്‍ക്കു പ്രവേശനം നല്‍കുന്നുവെന്നും യോഗ്യതയില്ലാത്ത വിദ്യാർഥികളെ ക്ലാസുകളില്‍ ഇരുത്തുന്നുവെന്നും കണ്ടെത്തിയതായി സിബിഎസ്‌ഇ സെക്രട്ടറി ഹിമാൻഷു ഗുപ്ത പറഞ്ഞു. കേരളത്തില്‍ മലപ്പുറത്തെ പീവീസ് പബ്ലിക് സ്‌കൂള്‍, തിരുവനന്തപുരത്തെ മദര്‍ തെരേസ മെമ്മോറിയല്‍ സെന്‍ട്രല്‍ സ്‌കൂള്‍ എന്നിവയ്‌ക്കെതിരെയാണ് നടപടി. ഡല്‍ഹിയിലെ അഞ്ച് സ്‌കൂളുകളുടെ അംഗീകാരമാണ് പോയത്. കൂടാതെ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്‌ട്ര, ജമ്മു കശ്മീര്‍, അസാം മധ്യപ്രദേശ് എന്നിവിടങ്ങളിലെ സ്‌കൂളുകളുടെ പ്രവര്‍ത്തനാനുമതിയും റദ്ദാക്കി. ഗുരുതര ക്രമക്കേടാണ് സ്‌കൂളുകള്‍ കണ്ടെത്തിയത്.

ഡമ്മി സ്‌കൂളുകളേയും യോഗ്യതയില്ലാത്ത ജീവനക്കാരെ നിയമിക്കുകയും ചെയ്തിരുന്നു. കൂടാതെ രേഖകളും സൂക്ഷിച്ചിരുന്നില്ല. അന്വേഷണത്തിനൊടുവിലാണ് നടപടിയെടുത്തത്.