ബംഗളൂരു: ഹോളി അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ബംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്കും കൊച്ചുവേളിയിലേക്കും ദക്ഷിണ പശ്ചിമ റെയില്‍വേ സ്പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചു. എസ്.എം.വി.ടി ബംഗളൂരു- കണ്ണൂർ- എസ്.എം.വി.ടി ബംഗളൂരു സപെഷല്‍ (06557/ 06558),എസ്.എം.വി.ടി ബംഗളൂരു- കൊച്ചുവേളി- എസ്.എം.വി.ടി ബംഗളൂരു സ്പെഷല്‍ (06555/ 06556) എന്നീ ട്രെയിനുകളാണ് അനുവദിച്ചത്.
എസ്.എം.വി.ടി ബംഗളൂരു-കണ്ണൂർ സ്പെഷല്‍ എക്സ്പ്രസ് (06557) മാർച്ച് 19, 26 തീയതികളില്‍ രാത്രി 11.55ന് ബംഗളൂരുവില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചക്ക് രണ്ടിന് കണ്ണൂരിലെത്തും. കണ്ണൂർ-എസ്.എം.വി.ടി ബംഗളൂരു സ്പെഷ്യല്‍ (06558) മാർച്ച് 20, 27 തീയതികളില്‍ രാത്രി എട്ടിന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചക്ക് ഒന്നിന് ബംഗളൂരുവിലെത്തും. തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട്, കോയമ്ബത്തൂർ, ഈറോഡ്, സേലം, ബംഗാർപേട്ട്, കെ.ആർ പുരം എന്നിവിടങ്ങളില്‍ സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.
എസ്.എം.വി.ടി ബംഗളൂരു- കൊച്ചുവേളി സ്പെഷ്യല്‍ എക്സ്പ്രസ് (06555) മാർച്ച് 23, 30 തീയതികളില്‍ രാത്രി 1.55ന് ബംഗളൂരുവില്‍നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാത്രി 7.10ന് കൊച്ചുവേളിയിലെത്തും. കൊച്ചുവേളി-എസ്.എം.വി.ടി ബംഗളൂരു സ്പെഷല്‍ (06556) മാർച്ച് 24, 31 തീയതികളില്‍ രാത്രി 10ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് വൈകീട്ട് 4.30ന് ബംഗളൂരുവിലെത്തും. കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് ജങ്ഷൻ, കോയമ്ബത്തൂർ ജങ്ഷൻ, തിരുപ്പൂർ, ഈറോഡ്, സേലം, കുപ്പം, ബംഗാർപേട്ട്, വൈറ്റ്ഫീല്‍ഡ് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാവും.
ഹുബ്ബള്ളിയില്‍നിന്ന് രാമേശ്വരത്തേക്ക് ഏപ്രില്‍ ആറു മുതല്‍ പ്രതിവാര സ്പെഷ്യല്‍ എക്സ്പ്രസും അനുവദിച്ചു. എസ്.എസ്.എസ് ഹുബ്ബള്ളി- രാമേശ്വരം വീക്ക്ലി എക്സ്പ്രസ് സ്പെഷല്‍ (07335) എല്ലാ ശനിയാഴ്ചകളിലും രാവിലെ 6.30ന് ഹുബ്ബള്ളിയില്‍നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6.15ന് രാമേശ്വരത്തെത്തും. ജൂണ്‍ 29 വരെയാണ് സർവിസ്. രാമേശ്വരം-എസ്.എസ്.എസ് ഹുബ്ബള്ളി വീക്ക്ലി എക്സ്പ്രസ് സ്പെഷല്‍ (07336) രാമേശ്വരത്തുനിന്ന് ഏപ്രില്‍ ഏഴു മുതല്‍ എല്ലാ ഞായറാഴ്ചയും രാത്രി ഒമ്ബതിന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 7.25ന് ഹുബ്ബള്ളിയിലെത്തും. ജൂണ്‍ 30 വരെയാണ് സർവിസ്. ബംഗളൂരുവില്‍ യശ്വന്ത്പുർ ബൈപാസ് വഴി കടന്നുപോകുന്ന ഈ ട്രെയിനിന് ബാനസ്വാടിയില്‍ സ്റ്റോപ്പുണ്ടാകും.