130കോടി രൂപ ലോൺ ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് പ്രമുഖ നടിയുടെ ലക്ഷങ്ങൾ തട്ടിയെടുത്തു; പ്രതിയെ പോലീസ് പിടികൂടി

130കോടി രൂപ ലോൺ ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് പ്രമുഖ നടിയുടെ ലക്ഷങ്ങൾ തട്ടിയെടുത്തു; പ്രതിയെ പോലീസ് പിടികൂടി
alternatetext

കൊച്ചി: 130 കോടി രൂപയുടെ ലോൺ ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് പ്രമുഖ നടിയുടെ കയ്യിൽ നിന്ന് 37 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ കൊൽക്കത്ത സ്വദേശിയായ യാസർ ഇക്ബാലിനെ പോലീസ് പിടികൂടി. കൂടെയുണ്ടായിരുന്ന മറ്റൊരു പ്രതിക്ക് വേണ്ടി അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. കൊച്ചി സിറ്റി സൈബർ സെല്ലിന്റെ സഹായത്താൽ പാലാരിവട്ടം പൊലീസിലെ പ്രത്യേക അന്വേഷണ സംഘം കൊൽക്കത്തയിൽ രുചി ആക്ടീവ് ഏക്കേർസ് ഫ്ളാറ്റ് സെവണിൽ അതീവ സുരക്ഷിതമായി താമസിച്ചിരുന്ന പ്രതിയെ അതിസാഹസികമായി പിടികൂടുകയായിരുന്നു.

നടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, 130 കോടി രൂപ ലോൺ ലഭിക്കുന്നതിന്റെ ഭാഗമായി 37 ലക്ഷം രൂപ കൊച്ചിയിലെ പ്രമുഖ ഹോട്ടലിൽ വച്ച് വാങ്ങുകയായിരുന്നു. പണം കൊടുത്തിട്ടും ലോൺ ലഭിക്കാതായതോടെയാണ് നടി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുകയും, പ്രത്യേക അന്വേഷണ സംഘം കൊൽക്കത്തയിലെത്തി പ്രതിയെ സാഹസികമായി കീഴടക്കുകയും ആയിരുന്നു.