ഓണ്‍ലൈൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷണങ്ങള്‍ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ

ഓണ്‍ലൈൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷണങ്ങള്‍ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ
alternatetext

ഓണ്‍ലൈൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷണങ്ങള്‍ തട്ടിയ കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ നമ്ബ്യാർപാടം ഭാഗത്ത് താന്നിക്കപ്പള്ളി വീട്ടില്‍ ഷംസിഖ് റഷീദ് (23) എന്നയാളെയാണ് പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. വാഴൂർ സ്വദേശിയായ യുവാവില്‍ നിന്നാണ് പണം തട്ടിയത്.

ഓണ്‍ലൈൻ ജോലിയില്‍ നിന്നും ദിവസം 8000 രൂപ സമ്ബാദിക്കാമെന്ന് പറഞ്ഞ് ഇയാളുടെ മൊബൈലിലേക്ക് വാട്ട്സ്‌ആപ്പ് സന്ദേശം അയക്കുകയും, ഇവർ പറഞ്ഞതില്‍ പ്രകാരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയും തുടർന്ന് ഇയാളില്‍ നിന്നും പല തവണകളായി ഒരു ലക്ഷത്തി എണ്‍പതിനായിരത്തോളം രൂപ നഷ്ടപ്പെടുകയുമായിരുന്നു.

പരാതിയെ തുടർന്ന് പള്ളിക്കത്തോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ ഇയാളില്‍ നിന്നും നഷ്ടപ്പെട്ട പണം ഷംസിഖിന്റെ അക്കൗണ്ടില്‍ ചെന്നതായി കണ്ടെത്തുകയും തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു