ഇലക്‌ട്രല്‍ ബോണ്ട് വിശദാംശങ്ങള്‍ കൃത്യസമയത്ത് പുറത്തുവിടും: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

ഇലക്‌ട്രല്‍ ബോണ്ട് വിശദാംശങ്ങള്‍ കൃത്യസമയത്ത് പുറത്തുവിടും: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍
alternatetext

ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം എസ്.ബി.ഐയില്‍നിന്ന് ലഭിച്ചിട്ടുണ്ടെന്നും വിവരങ്ങളെല്ലാം കൃത്യസമയത്ത് പുറത്തുവിടുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. ഇലക്ടറല്‍ ബോണ്ടുകളുടെ വിശദാംശങ്ങള്‍ സുപ്രീം കോടതി ഉത്തരവ് പ്രകാരം എസ്.ബി.ഐ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

മാര്‍ച്ച്‌ 12-ന് സമര്‍പ്പിക്കേണ്ടിയിരുന്ന വിവരങ്ങള്‍ എസ്.ബി.ഐ നല്‍കിയിട്ടുണ്ട്. ഈ വിവരങ്ങള്‍ കമ്മീഷന്‍ പരിശോധിച്ച്‌ സമയത്ത് പുറത്തുവിടുമെന്ന് രാജീവ് കുമാര്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി നടത്തിയ ജമ്മു കശ്മീർ സന്ദര്‍ശനത്തിനിടെയായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രതികരണം.

2019 മുതല്‍ ഇതുവരെ 22,217 തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ വ്യക്തികളും സ്ഥാപനങ്ങളും ട്രസ്റ്റുകളും വാങ്ങിയിട്ടുണ്ടെന്നും ഇതില്‍ 22,030 ബോണ്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പണമാക്കിയെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച വിവരങ്ങളാണ് ചൊവ്വാഴ്ച എസ്.ബി.ഐ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയത്. ആരൊക്കെ എത്രയൊക്കെ ബോണ്ടുകള്‍ വാങ്ങിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്ന് എസ്.ബി.ഐ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

ഏത് രാഷ്ട്രീയ പാര്‍ട്ടി എത്ര ബോണ്ടുകള്‍ ഏതൊക്കെ തീയതികളില്‍ പണമാക്കിയിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും വെള്ളിയാഴ്ച വൈകുന്നേരത്തിനകം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ് സൈറ്റിലൂടെ പരസ്യപ്പെടുത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവ്